തൃശൂര്‍: സംസ്ഥാനത്ത് നാളെ ആരംഭിക്കാനിരിക്കുന്ന ട്രോളിംഗ് നിരോധനം ജില്ലയിലും കര്‍ശനമായി നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ ജില്ല ഭരണകൂടം കര്‍ശനമാക്കി. ട്രോളിംഗ് നിരോധന കാലയളവില്‍ തീരദേശ പോലീസ് വിഭാഗത്തിന് അടിയന്തര സാഹചര്യങ്ങളെ നേരിടാനാവശ്യമായ ഇന്ധനം നല്കാന് ജില്ലാ സിവില്‍ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലത്ത് തൊഴില്‍ നഷ്ടപ്പെടുന്ന അനുബന്ധ തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന സൗജന്യ റേഷന്‍ യഥാസമയം കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ സിവില്‍ സപ്ലൈ ഓഫീസര്‍ക്ക് ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്കി. ഈ കാലയളവില്‍ ട്രോളിംഗ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് കോസ്റ്റല്‍ പട്രോളിങ് ശക്തമാക്കാന്‍ റൂറല്‍ ജില്ലാ പോലീസ് ചീഫിനും നിര്‍ദ്ദേശം നല്കി.
ജൂണ്‍ ഒന്‍പത് അര്‍ധരാത്രി 12 മുതല്‍ ജൂലൈ 31 അര്‍ധരാത്രി പന്ത്രണ്ട് വരെയുള്ള 50 ദിവസത്തേക്ക് നടപ്പാക്കുന്ന ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം നടപ്പാക്കേണ്ട കാര്യങ്ങള്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ വി.ആര്.കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ജില്ലയില്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ മെയ് 15 മുതല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനസജ്ജമായ ഫിഷറീസ് കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ കളക്ടറേറ്റ് കണ്ട്രോള് റൂമിലും നേവിയുടെ ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാം.
ഫിഷറീസ് ജില്ലാ ഓഫീസ് 0487 2441132, ഫിഷറീസ് കണ്ട്രോള് റൂം ഫിഷറീസ് സ്റ്റേഷന് അഴീക്കോട് 0480 2996090, തൃശൂര്‍ കളക്ട്രേറ്റ് കണ്ട്രോള് റൂം 0487 2362424, കോസ്റ്റ് ഗാര്‍ഡ് 1093 എന്നിവയാണ് നമ്പറുകള്‍.