കൊച്ചി: സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്ത് യുവാക്കള്‍ ഏറ്റുമുട്ടിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പള്ളുരുത്തി കച്ചേരിപ്പടി എംഎല്‍എ റോഡ് മംഗത്തുവീട്ടില് ഗഫൂര്‍ (36), കണ്ണമാലി ചെറിയകടവ് ഒറ്റപ്പറമ്പില്‍ അഖില്‍ എന്ന മിഷെല്‍ അഖില്‍ (21), പറവൂര്‍ ചിറ്റാറ്റുകര നോര്‍ത്ത് പുത്തന്‍വീട്ടില്‍ നിഷാദ് (40), മട്ടാഞ്ചേരി കൊച്ചങ്ങാടി തുണ്ടിപ്പറമ്പില്‍ റിയാസ് (47) എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ കേസുകളില്‍ പ്രതികളാണിവര്‍.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനുണ്ടായ സംഘട്ടനത്തില്‍ ഗഫൂറിന്റെ തലയ്ക്ക് വെട്ടേറ്റിരുന്നു. മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റു. റിയാസിന്റെ ബന്ധുക്കളെക്കുറിച്ച് ഗഫൂര്‍ ഫോണിലൂടെ മോശമായി സംസാരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
തുടര്‍ന്ന് റിയാസ് രണ്ടു കൂട്ടുകാര്‍ക്കൊപ്പം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തി ഗഫൂറിനെയും സംഘത്തെയും ആക്രമിച്ചു.
സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.