+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടോ​റ​സ് ലോ​റി ഇ​ടി​ച്ച് അ​തി​ഥിതൊ​ഴി​ലാ​ളി മ​രി​ച്ചു

ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല​യി​ൽ ടോ​റ​സ് ഇ​ടി​ച്ച് തി​രു​വ​ത്ര പു​ത്ത​ൻ​ക​ട​പ്പു​റം താ​മ​സി​ക്കു​ന്ന വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി മ​രി​ച്ചു. മു​ർ​ശി​ദാ​ബാ​ദ് ഗാ​ന്‍റല സ്വ​ദേ​ശി സാ​ദി​ൽ സേ​ഖ് മ​ക​ൻ നെ​ശ​റു​
ടോ​റ​സ് ലോ​റി ഇ​ടി​ച്ച്  അ​തി​ഥിതൊ​ഴി​ലാ​ളി മ​രി​ച്ചു
ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല​യി​ൽ ടോ​റ​സ് ഇ​ടി​ച്ച് തി​രു​വ​ത്ര പു​ത്ത​ൻ​ക​ട​പ്പു​റം താ​മ​സി​ക്കു​ന്ന വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി മ​രി​ച്ചു. മു​ർ​ശി​ദാ​ബാ​ദ് ഗാ​ന്‍റല സ്വ​ദേ​ശി സാ​ദി​ൽ സേ​ഖ് മ​ക​ൻ നെ​ശ​റു​ൽ സേ​ഖ് (35) ആ​ണ് മ​രി​ച്ച​ത്.

പൊ​ന്നാ​നി ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി മ​ണ​ത്ത​ല മു​ല്ല​ത്ത​റ തി​രു​വി​ൽ സൈ​ക്കി​ളു​മാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്ന നെ​ശ​റു​ൽ സേ​ഖ്നെ ഇ​ടി​ച്ച് ദേ​ഹ​ത്തു​കൂ​ടെ ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഒ​രു​മ​ന​യൂ​ർ മു​ത്ത​ന്മാ​വി​ലെ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് സൈ​ക്കി​ളി​ൽ പോ​വു​ക​യാ​യി​രു​ന്ന നെ​ശ​റു​ൽ സേ​ഖ് മ​രം മു​റി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ചെ​യ്തു വ​ന്നി​രു​ന്ന​ത്.
ചാ​വ​ക്കാ​ട് ഹ​യാ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ചാ​വ​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.