അന്തിക്കാട്: മനക്കൊടിയിൽ നിന്നും കാണാതായ ആളെ എറണാകുളത്ത് മരിച്ചനിലയിൽ കണ്ടെത്തി. മനക്കൊടി വിദ്യാർഥി റോഡിൽ പള്ളിപ്പുറത്തുകാരൻ രവീന്ദ്രനാണ് (75) മരിച്ചത്. ഇദ്ദേഹത്തെ രണ്ടു ദിവസമായി കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മറൈൻ ഡ്രൈവിലെ പാറക്കല്ലുകൾക്കിടയിൽ മൃതശരീരം കണ്ടെത്തിയത്. മറൈൻഡ്രൈവിലെ റോഡിനോട് ചേർന്ന സംരക്ഷണ ഭിത്തിയിൽ നിന്ന് വീണതാകാമെന്നാണ് സൂചന. സംസ്കാരം നടത്തി. ഭാര്യ: സുലോചന മക്കൾ: സജി, രജി, രജനി. മരുമക്കൾ: സ്വപ്ന, പ്രസീന, മഹേഷ്.