ഗുരുവായൂർ: ഗുരുവായൂർ അർബൻ കോ - ഓപ്പറേറ്റീവ് ബാങ്ക് വൈസ് ചെയർമാനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരികയും പിന്തുണയ്ക്കുകയും ചെയ്തതിനു ഡയറക്ടർമാരായ കോണ്ഗ്രസ് നേതാക്കൾക്ക് കെപിസിസി നോട്ടീസ് നൽകി.
ഡിസിസി സെക്രട്ടറിമാരായ പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി, ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി. സത്താർ, പൂക്കോട് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആന്റോ തോമസ് എന്നിവർക്കാണു നോട്ടീസ് നൽകിയത്.
ഇതുസംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഏഴുദിവസത്തിനകം അറിയിക്കണമെന്ന് ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.