രാജകുമാരി: ഉടുമ്പൻചോല കള്ളിപ്പാറയ്ക്കു സമീപം ബൈക്കും കാറും കൂട്ടിയിടിച്ചു തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു. പിതൃസഹോദരിയുടെ മകന് ഗുരുതരമായി പരിക്കേറ്റു. കമ്പം സ്വദേശി മുഹമ്മദ് സെഫിഖ് (19) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പിതൃ സഹോദരിയുടെ മകൻ ഷെഫീഖിനാണ് പരിക്കേറ്റത്. മുണ്ടിയെരുമയിലെ ബന്ധുവിന്റെ വീട്ടിൽ വന്ന ശേഷം സ്ഥലങ്ങൾ കാണാനാണ് ഉടുമ്പൻചോല മേഖലയിലേക്ക് ഇവർ ബൈക്കിൽ പോയത്.
കള്ളിപ്പാറയിൽ വച്ച് പൂപ്പാറയിൽനിന്നു വന്ന കാറിലേക്ക് ഇവരുടെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു . ഉടൻതന്നെ പ്രദേശവാസികളും വഴിയാത്രക്കാരും ചേർന്ന് ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും കല്ലാറിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. വഴിമധ്യേ മുഹമ്മദ് മരിച്ചു. ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.