കട്ടപ്പന: കട്ടപ്പന പുളിയൻമലയ്ക്കു സമീപം ഏലത്തോട്ടത്തിൽ പുലിയിറങ്ങി. സ്വകാര്യ ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് ജോലിക്കിടയിൽ പുലിയെ കണ്ടത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് പുളിയന്മലയിലെ അമ്പലമേടിലുള്ള ടാജ് ഏലത്തോട്ടത്തിൽ പുലിയെ കണ്ടത്.
തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ മുൻപിലൂടെയാണ് പുലി ഓടിമറഞ്ഞത്.ദൃശ്യം തൊഴിലാളികൾ മൊബൈലിൽ പകർത്തുകയും ചെയ്തു. തൊഴിലാളികളെ കണ്ട് ഏതാനും നേരം നിന്ന പുലി പിന്നീട് ഒാടി മറയുകയായിരുന്നു. പുലിയെ കണ്ട വാർത്ത പരന്നതോടെ വനം വകുപ്പും വണ്ടന്മേട് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ച ശേഷം ഉദ്യോഗസ്ഥർ മടങ്ങി.