കോതമംഗലം: പരിസ്ഥിതി സംരക്ഷിക്കേണ്ടതു മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണെന്ന് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കത്തോലിക്കാ കോണ്ഗ്രസ് കോതമംഗലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനത്തിന്റെ രൂപതാതല പരിപാടികൾ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുദ്ധമായ വായുവും വെള്ളവും ലഭിക്കുന്നതോടൊപ്പം മലിനമാകാത്ത ഭൂമിയും ജീവജാലങ്ങളുടെ നിലനിൽപിന് ആവശ്യമാണെന്നും അത് ഉറപ്പാക്കേണ്ട ചുമതല മനുഷ്യനുണ്ടെന്നും ബിഷപ് വ്യക്തമാക്കി.
രൂപത പ്രസിഡന്റ് ജോസ് പുതിയടം, ഡയറക്ടർ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, വികാരി ജനറാൾമാരായ റവ.ഡോ. ഫ്രാൻസിസ് കീരംപാറ, റവ. ഡോ. പയസ് മലേക്കണ്ടം, ചാൻസലർ ഫാ.ജോസ് കളത്തൂർ, പ്രൊക്യുറേറ്റർ ഫാ. ജോസ് പുൽപറന്പിൽ , സോഷ്യൽ സർവീസ് സയറക്ടർ ഫാ ജോർജ് പൊട്ടയ്ക്കൽ, ജനറൽ സെക്രട്ടറി ജോണ് മുണ്ടൻ കാവിൽ, ട്രഷറർ ജോയി പോൾ, ബേബിച്ചൻ നിധീരി. ആന്റണി പാലക്കുഴി, തോമസ് കുണിഞ്ഞി, ഫാ. ജോണ് കണയങ്കൽ എന്നിവർ പ്രസംഗിച്ചു.