ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഇന്റർനെറ്റ് പദ്ധതി കെഫോണിന് നഗരസഭാ പ്രദേശത്ത് തുടക്കമായി. 20-ാം വാർഡിലെ ചെട്ടിപറന്പ് പൊയ്യക്കാരൻ വീട്ടിൽ സെറീന് ജോണിന് കണക്ഷൻ നൽകി മുൻസിപ്പൽ കൗണ്‍സിലർ അഡ്വ.കെ.ആർ. വിജയ കെഫോണിന്റെ നഗരസഭാതല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മണ്ഡലത്തിലെ പഞ്ചായത്തുകളിലും കണക്ഷനുകൾ നൽകി. കേരളവിഷന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട സിറ്റി കേബിൾ കമ്യൂണിക്കേഷൻസാണ് കെഫോണ്‍ കണക്ഷൻ നൽകുന്നത്. അഞ്ചിനകം അർഹരായ എല്ലാവർക്കും കണക്ഷൻ ലഭ്യമാക്കും.