കൊച്ചി: കാലവര്‍ഷം ആരംഭിക്കാനിരിക്കേ ജില്ലയില്‍ പനിബാധിതരുടെ എണ്ണവും വര്‍ധിക്കുന്നു. അതിനിടെ എച്ച്1 എന്‍1 ബാധിച്ച് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറ് മാസത്തിനിടെ ഇത് മൂന്നാമത്തെ മരണമാണ്. ഇന്നലെ മാത്രം ജില്ലയിലെ വിവിധ ആശുപത്രികളിലായി 669 പേരാണ് പനിക്ക് ചികിത്സ തേടിയത്. നിലവില്‍ 22 പേര് കിടത്തി ചികിത്സയിലാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,968 പനി ബാധിതരാണ് ജില്ലയില്‍ ചികിത്സ തേടിയിട്ടുള്ളത്. ഇതില്‍ 46 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ മഴക്കാല പൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ശുചീകരണ ജോലികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കൊച്ചി നഗരത്തിലടക്കം മാലിന്യം കൂടികിടക്കുന്നതും രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഡെങ്കിപ്പനിക്കു പുറമെ എലിപ്പനി, വൈറല്‍ പനി, മഞ്ഞപിത്തം, ചിക്കന്‍പോകസ് എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഡെങ്കിപ്പനി രോഗലക്ഷണങ്ങളുമായി ചികത്സ തേടിയ 150 പേരില്‍ 46 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. 32 പേര്‍ക്ക് മഞ്ഞപ്പിത്തവും, 8 പേര്‍ക്ക് ചിക്കന്‍പോക്സും സ്ഥിരീകരിച്ചു.