ബ്രഹ്മപുരത്തേക്കുള്ള മാലിന്യ നീക്കത്തിലും പുതിയ മാലിന്യ സംസ്കരണ രീതികളിലൂടെയും 60 ലക്ഷം രൂപ ഓരോ മാസവും ലഭിക്കാനായെന്ന് മേയര്‍ എം. അനില്‍കുമാര്‍. ഈ ഭരണസമിതി അധികാരത്തിലേറിയ 2020 ഡിസംബറില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.70 കോടി രൂപയാണ് മാസം തോറും ചെലവഴിച്ചിരുന്നതെങ്കില് 2023ൽ1.27 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞെന്നും മേയര്‍ പറഞ്ഞു.
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിന്റെ ഓപ്പറേഷനും മെയിന്റനന്‍സിനുമായി 2020 ഡിസംബറില്‍ 40.78 ലക്ഷം രൂപയായിരുന്നു. 2023 ല്‍ അത് 30.84 ലക്ഷമാക്കി കുറക്കാനായി. ലോറി വാടക ഇനത്തില്‍ 2020 ല്‍ ചെലവാക്കിയിരുന്ന 71.62 ലക്ഷം രൂപ 2023 ല്‍ 61.81 ലക്ഷമായും കുറച്ചു.