കൊച്ചി: വീടുകളിൽ വിഷ രഹിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് സമ്മാനപദ്ധതിയുമായി മുൻ നിയമസഭാ സ്പീക്കർ വി.എം. സുധീരൻ. ഇതിന്റെ ഭാഗമായി തോപ്പുംപടി ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി സുധീരൻ അടുക്കളത്തോട്ട മത്സരം പ്രഖ്യാപിച്ചു.
മികച്ച അടുക്കളത്തോട്ടം ഒരുക്കുന്നവർക്ക് 18000 രൂപയുടെ കാഷ് പ്രൈസുകൾ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. സ്കൂളിലെ അധ്യയനവർഷാരംഭത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിലാണു സുധീരൻ അടുക്കളത്തോട്ട മത്സരം പ്രഖ്യാപിച്ചത്. പഠനത്തിനൊപ്പം, സാമൂഹ്യപ്രതിബദ്ധതയുള്ള പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർഥികളെ പങ്കാളികളാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ, പിടിഎ പ്രസിഡന്റ് ജോസഫ് സുമിത്ത്, കോർപറേഷൻ കൗൺസിലർ ഷീബ ഡൂറോം , തോപ്പുംപടി എസ്ഐ സെബാസ്റ്റ്യൻ ചാക്കോ, പ്രധാനാധ്യാപിക സിസ്റ്റർ മോളി ദേവസി, സിസ്റ്റർ ബീന എന്നിവർ പ്രസംഗിച്ചു.