ആലുവ: കോടതിക്ക് ഉറപ്പു നൽകിയിട്ടും ആലുവ - പെരുമ്പാവൂർ കെഎസ്ആർടിസി ബസ് റൂട്ട് റോഡ് ടാറിംഗ് നീണ്ടുപോകുന്നതിനെതിരെ ആലുവ താലൂക്ക് സമിതിയിൽ പ്രതിഷേധം. കാലവർഷം ആരംഭിക്കുന്നതിന് മുന്നേ അടിയന്തരമായി ടാർ ചെയ്തു കുഴികൾ അടക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
അനിയന്ത്രിതമായി ഓട്ടോസ്റ്റാൻഡുകൾ വർധിക്കുന്നത് നിയന്ത്രിക്കാൻ ആലുവ നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് അടിയന്തിരമായി മുനിസിപ്പാലിറ്റി നമ്പർ ഇടണമെന്ന് കേരള കോൺഗ്രസ്-ജേക്കബ് ഉന്നതാധികാര സമിതിയംഗം പ്രിൻസ് വെള്ളറയ്ക്കൽ യോഗത്തിൽ ആവശ്യപ്പെട്ടു. നഗരം ചുറ്റാതെ ബാങ്ക് ജംഗ്ഷനിലേക്ക് സ്വകാര്യ ബസുകൾ തിരിയുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായും പ്രിൻസ് ചൂണ്ടിക്കാട്ടി.
ആലുവ ജില്ലാ ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച അക്വാ തെറാപ്പി കേന്ദ്രം അടിയന്തിരമായി തുറന്നുകൊടുക്കണമെന്ന് ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു.
സീപോർട്ട്- എയർപോർട്ട് റോഡ് കടന്നു പോകുന്ന മഹിളാലയം - തുരുത്ത് പാലങ്ങളുടെ മൂന്നു കിലോമീറ്റർ നീളത്തിൽ കൈയേറ്റം വ്യാപകമായതായും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് നോട്ടീസ് നൽകണമെന്നും ഡൊമിനിക് ആവശ്യപ്പെട്ടു.
പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ഗ്രാമ വണ്ടി പദ്ധതി ചൂർണിക്കരയിൽ നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അറിയിച്ചു.
പൈപ്പ് ലൈൻ റോഡ് ടാറിംഗ് ചെയ്യുന്നതിന് മൂന്നു കോടി രൂപ എംഎൽഎ ഫണ്ട് അനുവദിച്ചതായി അൻവർ സാദത്ത് എംഎൽഎ അറിയിച്ചു. റോജി എം ജോൺ എംഎൽഎ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. താലൂക്ക് തഹസിൽദാർ സുനിൽ മാത്യു അധ്യക്ഷനായി.