ആലുവ: ജില്ലയിലെ ഒരു ലക്ഷം വീടുകളില്‍ ഒരു ലക്ഷം ആര്യവേപ്പിന് തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുമായി പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ. പരിസ്ഥിതി ദിനമായ നാളെ മുപ്പത്തടം ഹോട്ടല്‍ ദ്വാരകയില്‍ രാവിലെ 10ന് വ്യവസായ മന്ത്രി പി.രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്യും.
മുപ്പത്തടം എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷന്റെ തുടർച്ചയായ എട്ടാമത് വൃക്ഷയജ്ഞമാണിത്. കഴിഞ്ഞ ഏഴു വൃക്ഷയജ്ഞങ്ങളിലായി മൂന്നു ലക്ഷം ഫലവൃക്ഷത്തൈകള്‍ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. ശ്രീമന്‍ നാരായണന് സ്വന്തം ഗ്രാമമായ മുപ്പത്തടത്തില്‍ ഗാന്ധിമരങ്ങളെന്ന പേരില്‍ നട്ടുപിടിപ്പിച്ച മാവുകളും പ്ലാവുകളും കഴിഞ്ഞ വര്‍ഷം മുതല്‍ കായ്ഫലം തന്നു തുടങ്ങി. വേനൽക്കാലത്ത് പറവകൾക്ക് ദാഹജലം എന്ന പദ്ധതി പ്രധാനമന്ത്രിയുടെ വരെ പ്രശംസ നേടിയിട്ടുണ്ട്. തൈകൾ സൗജന്യമായി ലഭിക്കാൻ sreemannarayanan2014@ gmail.com.