വെള്ളാങ്കല്ലൂർ: പഞ്ചായത്തിലെ 2022 ൽ നടന്ന കെട്ടിട നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ക്ലർക്ക് ആന്റണി റൊണാൾഡ് ബെന്നിയെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ നികുതി വെട്ടിപ്പിനു കൂട്ട് നിന്ന പ്രസിഡന്റിനെതിരായി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വി. മോഹൻദാസ്, പഞ്ചായത്ത് അംഗം എം. എച്ച്. ബഷീർ, സാബു കണ്ടത്തിൽ എന്നിവർ ഓംബുഡ്സ്മാനിൽ നൽകിയ പരാതിയിൽ വാദം കേട്ട കോടതി വിചാരണയ്ക്കുശേഷം ഇന്നലെ വിധി പ്രസ്താ വിച്ചു.
പരാതിയിൽ പറഞ്ഞിട്ടുള്ള ആരോപണങ്ങളിൽ പഞ്ചായത്ത് പ്രസി ഡന്റ് എം.എം. മുകേഷ്, സസ്പെൻസ് ചെയ്യപ്പെട്ട ക്ലാർക്ക്, പഞ്ചാ യത്ത് സെക്രട്ടറി എന്നിവരുടെ പങ്കിനെക്കുറിച്ച് തൃശൂർ എസ്പി, ഡിവൈഎസ്പി തലത്തിലുള്ള പോലീസ് അന്വേഷണം നടത്തി റിപ്പോർട്ട് കോടതിയിൽ നൽകാനാണു വിധിയിൽ പറഞ്ഞിട്ടുള്ളത്.