മാള: സബ് രജിസ്ട്രാർ ഓഫീസിന് 118 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുന്നു. 3557 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ടു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം വി.ആർ. സുനിൽകുമാർ എംഎൽഎ നിർവഹിച്ചു.
പോർച്ച്, ലോബി, കോൺഫിഡൻഷ്യൽ റെക്കോർഡ് റൂം, സബ് രജിസ്ട്രാർ റൂം, ഓഫീസ് റൂം, ഡൈനിംഗ് റൂം, റിക്കാർഡ് റൂം , ടോയ്ല റ്റുകൾ ഉൾപ്പടെയുള്ള സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം ആണ് നിർമിക്കുന്നത്. 2024 ഒാഗസ്റ്റിനുള്ളിൽ നിർമാണം പൂർത്തീകരി ക്കാനാണു ലക്ഷ്യമിടുന്നത്.
മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക്, വൈസ് പ്രസിഡന്റ് ടി.പി. രവീന്ദ്രൻ, വാർഡ് മെമ്പർ ഉഷ ബാലൻ, പഞ്ചായത്ത് മെമ്പർ സാബുപോൾ എടാട്ടുകാരൻ, അഷ്ടമിച്ചിറ സഹകരണ ബാങ്ക് പ്രസി ഡന്റ് വി.എം. വത്സൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.