പുത്തൂർ: സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിനു കൊടിയേറി.
ഫൊറോന വികാരി ഫാ. ചാക്കോ ചെറുവത്തൂരിന്റെ സാന്നിധ്യത്തിൽ അസി. വികാരി ഫാ. ഹാഡ്ലി നീലങ്കാവിൽ കൊടിയേറ്റം നിർവഹിച്ചു. ജനറൽ കൺവീനർ ഷാജി തട്ടിൽ, ജോയിന്റ് കൺവീനർമാരായ ഷോയ് മാളിയേക്കൽ, ഡേവിഡ് പൊറുത്തൂർ, കൈക്കാരന്മാരായ ഷിബു തണ്ടിയേക്കൽ, ജോൺസൺ വിതയത്തിൽ, ഷൈജു കാറളത്തുകാരൻ, ബെന്നി കാരക്കട എന്നിവരും സന്നിഹിതരായിരുന്നു.
തിരുനാളിന് ഒരുക്കമായി നവനാൾ കുർബാനകൾ ആരംഭിച്ചു. 10 വരെ രാവിലെ ഏഴിനു നവനാൾ കുർബാനയും മറ്റു തിരുക്കർമങ്ങളും ഉണ്ടായിരിക്കും. തിരുനാൾ ദിനമായ 11 ന് രാവിലെ 6. 30ന് വിശുദ്ധ കുർബാനയും നേർച്ച ഭക്ഷ ണം വെഞ്ചരിപ്പും ഉണ്ടായിരിക്കും. രാവിലെ 10 ന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ലൂർദ് കത്തീഡ്രൽ സഹവികാരി ഫാ. ജിയോ വേലുക്കാരൻ കാർമികത്വം വഹിക്കും. തുടർന്ന് നേർച്ച ഊട്ട് വിതരണവും ഉണ്ടായിരിക്കും.