തിരുവില്വാമല: പാമ്പാടി നെഹ്റു എൻജിനീയറിംഗ് കോളജിലെ 2023 വർഷത്തിൽ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ബി.ടെക്, എം.ടെക്, എംസിഎ, എംബിഎ വിദ്യാർഥികൾക്കു ജോലി ലഭിച്ചതിനുള്ള അംഗീകാര പത്രം നൽകി. 150 ഓളം വിദ്യാർഥികൾക്കു 50 ഓളം കമ്പനികളിലായിട്ടാണ് ജോലി ലഭിച്ചിട്ടുള്ളത്. കമ്പനികളായ ടിസിഎസ്, വിപ്രൊ, ടെക് മഹീന്ദ്ര, എച്ച്സിഎൽ, ക്വസ്റ്റ് ഗ്ലോബൽ, സ്പീരിഡിയൻ ടെക്നോളജീസ് എന്നീ കമ്പനികളിലാണു വിദ്യാർഥികൾക്കു കാമ്പസ് സെല ക്ഷനിലൂടെ ജോലി ലഭിച്ചത്. അംഗീകാരപത്ര വിതരണ പരിപാടിയുടെ ഉദ്ഘാടനം കൊച്ചി ഇൻഫോ പാർക്ക് സി ഇഒ സുശാന്ത് കുറുന്തിൽ നിർവഹിച്ചു. നെഹ്റു ഗ്രൂപ്പ് ചെയർമാൻ അഡ്വ. ഡോ. പി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. പ്ലേസ്മെന്റ് ഓഫീസർ ഗോപിനാഥൻ, പ്രിൻസിപ്പൽ ഡോ. കരിബസപ്പ, ഡോ. അംബികാദേവി അമ്മ, ഡോ. രാധാകൃഷ്ണൻ, ശശീധരൻ, പ്രോഗ്രാം കോ-ഒാർഡിനേറ്റർ ഡോ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.