പറപ്പൂർ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിന്റെ എൽപി വിഭാഗത്തിന്റെ 150 ാം വാർഷികത്തിന്റെയും ഹൈസ്കൂളിന്റെ ശതാബ്ദിയുടെയും ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മഹാവിളംബര ഘോഷയാത്ര തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രഘുനാഥൻ ഫ്ലാഗ് ഓഫ് ചെയ്തു. ഘോഷയാത്രയിൽ പറപ്പൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെയും എൽപി സ്കൂളിലെയും കുട്ടികളും എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളും അണിനിരന്നു.
സ്കൂൾ മാനേജരും പറപ്പൂർ പള്ളി വികാരിയുമായ ഫാ. സെബി പുത്തൂർ അധ്യക്ഷനായിരുന്നു. പൂർവ വിദ്യാർഥിയും പ്രഥമ സ്കൂൾ മുൻ പ്രിൻസിപ്പലും ആയിരുന്ന സണ്ണി വിശിഷ്ടാതിഥിയായി. എച്ച്എം പി.വി. ജോസഫ് മാസ്റ്റർ, വാർഡ് മെമ്പർ ഷീന വിൽസൺ എന്നിവർ ആശംസകളർപ്പിച്ചു. കെ.ജി. പോൾസൺ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീന തോമസ്, പിടിഎ പ്രസിഡന്റ് പി.ടി. ജോസഫ്, ജനപ്രതിനിധികൾ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഡെൻസി സ്വാഗതവും എൽപി സ്കൂൾ എച്ച്എം ലീന നന്ദിയും പറഞ്ഞു.