കൊച്ചി: കോട്ടപ്പുറം രൂപതയെ 12 വര്‍ഷം നയിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച ബിഷപ് ഡോ. ജോസഫ് കാരിക്കശേരിക്ക് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയ്ക്ക് സ്വീകരണവും ഈ മാസം 11ന് നടക്കും. ഇതോടനുബന്ധിച്ച് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ അങ്കണത്തില്‍ ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാര്‍മികത്വം വഹിക്കും.
ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ആമുഖ സന്ദേശം നല്‍കും. സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചനപ്രഘോഷണം നടത്തും. കെസിബിസി വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍, കെസിബിസി ജനറല്‍ സെക്രട്ടറിയും കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവര്‍ മുഖ്യസഹകാര്‍മികരാകും.
കോട്ടപ്പുറം രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരാകും. തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാന് എംപി മുഖ്യാതിഥിയായിരിക്കും. ഹൈബി ഈഡന് എംപി ഉപഹാര സമര്‍പ്പണം നടത്തും. ബിഷപ് ഡോ. ജോസഫ് കാരിക്കശേറി മറുപടി പ്രസംഗം നടത്തും.