പെരുന്പടപ്പ്: സംസ്ഥാന പാത താടിപ്പടിയിൽ ബൈക്കിടിച്ച് തമിഴ്നാട് സ്വദേശിയായ വള്ളിയമ്മ(67) മരിച്ചു. റോഡ് മുറിച്ചു കടക്കവേയാണ് അപകടം. സാരമായി പരിക്കേറ്റ വള്ളിയമ്മയെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചങ്ങരംകുളം പോലീസ് മേൽനടപടി സ്വീകരിച്ചു.