കാടുകുറ്റി: കല്ലൂർ സെന്റ് ജോർജ് സ്കൂളിലെ പ്രവേശനോത്സവവും പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവം കാടുകുറ്റി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി അധ്യക്ഷ മോഹിനി കുട്ടനും പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനം ഉദയ അസ്റ്റിസ്റ്റന്റ് പ്രൊവിൻഷ്യൽ സിസ്റ്റർ ഫ്ലവററ്റ് സിഎംസിയും നിർവഹിച്ചു.
ചടങ്ങിനോടനുബന്ധിച്ച് പഠനോപകരണ കിറ്റുകളുടെ വിതരണവും ഉണ്ടായിരുന്നു. കല്ലൂർ പള്ളി വികാരി ഫാ. റോയ് പാനികുളങ്ങര, മദർ സുപ്പീരിയർ സിസ്റ്റർ റിജോ സിഎംസി, എംപിടിഎ പ്രസിഡന്റ് ബിനു വർഗീസ്, പ്രധാനാധ്യാപിക സിസ്റ്റർ മെറിൻ സിഎംസി
എന്നിവർ പ്രസംഗിച്ചു.