തൃശൂർ: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 സ്കൂളുകൾക്കു പ്രത്യേകം സജ്ജീകരിച്ച ഇന്ററാക്റ്റീവ് ടച്ച് ഫ്ലാറ്റ് പാനൽ വിതരണത്തിന്റെ ഉദ്ഘാടനം പി. ബാലചന്ദ്രൻ എംഎൽഎ ഇന്നു രാവിലെ പത്തിന് അയ്യന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിര്‍വഹിക്കും. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ മുഖ്യാതിഥിയാകും. ജനപ്രതിനിധികളും വിദ്യാഭ്യാസമേഖലയിലെ പ്രമുഖരും പങ്കെടുക്കും.
ജില്ലയുടെ ചുമതല ഏറ്റെടുത്ത ഉടൻ അധ്യയന വർഷ സമ്മാനമായി കളക്ടർ വി.ആർ. കൃഷ്ണ തേജ വിദ്യാർഥികൾക്കായി 65 ഇഞ്ച് വലിപ്പമുള്ള ഇന്ററാക്ടീവ് സ്മാര്‍ട്ട് ടിവി നൽകുമെന്ന് പറഞ്ഞിരുന്നു. ടിടികെ പ്രെസ്റ്റീജ് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക പിന്തുണയോടു കൂടിയാണ് ടിവി നൽകുന്നത്. വിദ്യാർഥികൾക്ക് പഠനം എളുപ്പവും രസകരവുമാക്കാന്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ വഴി സാധിക്കും.