കേച്ചേരി: മേഖലയിൽ തുടർച്ചയാകുന്ന റോഡ് - വാഹനാപകടങ്ങളിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ ശ്രദ്ധയാകർഷിച്ചു.
ആക്ട്സ് കേച്ചേരി ബ്രാഞ്ച് 21-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച റോഡ് - അപകടം - സുരക്ഷ എന്ന വിഷയത്തെ അധികരിച്ചുള്ള ചിത്രരചനാ മത്സരമാണ് ശ്രദ്ധേയമായത്. മത്സരത്തിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം വിദ്യാർഥികളാണു പങ്കെടുത്തത്.
എരനെല്ലൂർ ആൻമഹൽ ഓഡിറ്റോറിയത്തിൽ ചുമർ ചിത്രകാരൻ ശശി കേച്ചേരി ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു. ആക്ട്സ് ജില്ലാ സെക്രട്ടറി എ.എഫ്. ജോണി അധ്യക്ഷത വഹിച്ചു. ആക്ട്സ് കേച്ചേരി ബ്രാഞ്ച് സെക്രട്ടറി എം.എം.മുഹ്സിൻ മത്സര വിശദീകരണം നടത്തി.
ചൂണ്ടൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. ജോസ്, പഞ്ചായത്തംഗം എൻ.ഡി. സജിത്കുമാർ, ആക്ട്സ് ജില്ലാ കണ്‍വീനർ വി.എ. ജനിഫർ, പ്രദീപ് കുമാർ, സി.ടി. ജയിംസ്, റോഷൻ കുമാർ എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വാർഷികാഘോഷ ദിനമായ നാലിനു നല്‍കും.