ചാലക്കുടി: വാർഷിക പദ്ധതിയിൽ 33 ലക്ഷം രൂപ വകയിരുത്തി 119 പട്ടികജാതി വിദ്യാർഥികൾക്കായ് നഗരസഭ നടപ്പിലാക്കുന്ന പഠന സഹായ പദ്ധതിയുടെ ഭാഗമായി ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ 24 ബിരുദ വിദ്യാർതഥികൾക്ക് സൗജന്യമായ് 10 ലക്ഷം രൂപയുടെ ലാപ് ടോപ്പ് വിതരണം ചെയ്തു.
പദ്ധതിയുടെ ഭാഗമായ് 50 ബിരുദ വിദ്യാർഥികൾക്ക് 11 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്, അഞ്ചു പേർക്ക് വീടിനോടുചേർന്ന് പഠന മുറി നിർമിക്കാൻ 10 ലക്ഷം രൂപ, 40 പേർക്ക് രണ്ടു ലക്ഷം രൂപയുടെ ഫർണീച്ചർ എന്നിവ വിതരണം ചെയ്തിരുന്നു.
ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്ണൻ ആലീസ് ഷിബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് തോമസ്, ജിജി ജോണ്സൻ, ദിപു ദിനേശ്, സൂസമ്മ ആന്റണി, സൂസി സുനിൽ, എൽഡിഎഫ് ലീഡർ സി.എസ്. സുരേഷ്, വർക്കിംഗ്രൂപ്പ് ചെയർപേഴ്സൻ ജിതി രാജൻ, വാർഡ് കൗണ്‍സിലർ റോസി ലാസർ, സെക്രട്ടറി എം.എസ്. ആകാശ് എന്നിവർ പ്രസംഗിച്ചു.