കൊരട്ടി: ഫാ. ഡേവിസ് ചിറമലിന്റെ നേതൃത്വത്തിൽ കൊരട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ പാർക്കിൽ കുട്ടികളുടെ പാർക്ക് തുറന്നു. കൊരട്ടി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദേവമാതാ ആശുപത്രി വളപ്പിലെ ഒന്നര ഏക്കറോളം വരുന്ന ഭൂമിയിൽ രൂപകല്പന ചെയ്ത ഗ്രീൻ പാർക്കിലാണു കുട്ടികളുടെ മാനസികോല്ലാസത്തിനും ശാരീരികമായ ആരോഗ്യം പ്രദാനം ചെയ്യാൻ ഉതുകുന്ന വിധത്തിൽ കുട്ടികളുടെ പാർക്ക് ഒരുക്കിയിരിക്കുന്നത്. സായാഹ്നങ്ങളിലും അവധി ദിനങ്ങളിലും വിനോദങ്ങളിലേർപ്പെടാൻ വൈവിധ്യമാർന്ന കളിയുപകരണങ്ങളാണ് ഫാ. ഡേവിസ് ചിറമൽ ട്രസ്റ്റിന്റെ കരുതലിൽ സജ്ജമാക്കിയിരിക്കുന്നത്.
ഫലവൃക്ഷച്ചെടികളുടെയും ഒൗഷധച്ചെടികളുടെയും പൂച്ചെടികളുടെയും ഹരിത ശോഭയ്ക്കിടയിലാണു പാർക്ക്. വ്യത്യസ്തങ്ങളായ പക്ഷികളുടെയും വളർത്തുമൃഗങ്ങളുടെയും വൻശേഖരവും ഗ്രീൻ പാർക്കിലുണ്ട്. പരിസ്ഥിതി സൗഹൃദമായ വിധത്തിൽ ചിട്ടയോടെയാണ് ഇതു രൂപകല്പന ചെയ്തിരിക്കുന്നത്. മുതിർന്നവരുടെ കായിക ക്ഷമത ഉറപ്പാക്കാൻ ഓപ്പണ്‍ ജിംനേഷ്യത്തിനും ഇന്നലെ തുടക്കമായി. പ്രായഭേദമെന്യേ കായിക ക്ഷമത ഉപകരണങ്ങൾ രാവിലെ അഞ്ചു മുതൽ രാത്രി എട്ടുവരെ സൗജന്യമായി ആർക്കും ഉപയോഗിക്കാം. ജീവിത ശൈലി രോഗങ്ങളിൽ നിന്നും മാനസിക പിരിമുറുക്കങ്ങളിൽ നിന്നും മുതിർന്നവരെ സ്വതന്ത്രരാക്കുകയാണ് ഓപ്പണ്‍ ജിംനേഷ്യം പദ്ധതി ലക്ഷ്യമിടുന്നതെന്നു ഫാ. ഡേവിസ് ചിറമൽ പറഞ്ഞു.
കുട്ടികളുടെ പാർക്കിന്റെയും ഓപ്പണ്‍ ജിംനേഷ്യത്തിന്റെയും ഉദ്ഘാടനം കൊരട്ടി ഫൊറോന വികാരി ഫാ. ജോസ് ഇടശേരി നിർവഹിച്ചു. ഫാ. ഡേവിസ് ചിറമൽ, ട്രസ്റ്റ് ചെയർമാൻ രാജൻ തോമസ്, മാനേജിംഗ് ട്രസ്റ്റി സി.വി. ജോസ്, കോ-ഒാർഡിനേറ്റർമാരായ സജി ജോർജ്, ബാബു തെക്കൻ, ജോസഫ് വർഗീസ്, ഇടവക ട്രസ്റ്റി ജോഫി നാൽപ്പാട്ട് എന്നിവർ പ്രസംഗിച്ചു.