മതിലകം: കിഴക്കുംപുറം പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ലക്ഷ്യവച്ച് വാട്ടർ കിയോസ്ക്ക് നാടിനു സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മതിലകം പഞ്ചായത്ത് ഏഴാം വാർഡിൽ ആറു ലക്ഷം രൂപ ചെലവാക്കിയാണ് കിയോസ്ക്ക് സ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ഉദ്ഘാടനം ചെയ് തു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷീജ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രൻ, ജോയിന്റ് ബിഡിഒ ആംബ്രോസ് മൈക്കിൾ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.