തൃശൂർ: ചേംബർ ഓഫ് കൊമേഴ്സിന്റെ പ്ലാറ്റിനം ജൂബിലി വാർഷികാഘോഷം മൂന്നിന് വൈകീട്ട് 4.30നു കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ചേംബർ ദിനാഘോഷവും വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള പുരസ്കാര സമർപ്പണവും നടത്തും. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ, മേയർ എം.കെ. വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.
ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ കർമ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ട്രേഡ് എക്സിബിഷൻ ഉൾപ്പെടെ നടത്താവുന്ന കണ്വൻഷൻ സെന്റർ നിർമാണം, വ്യാപാരികൾക്കായി സാന്പത്തിക പാക്കേജ്, ബിസിനസ് കോണ്‍ക്ലേവ് തുടങ്ങിയവ വിഭാവനം ചെയ്യുന്നുണ്ടെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.കെ. ജലീൽ, സെക്രട്ടറി ജീജി ജോർജ്, ട്രഷറർ കെ.എഫ്. ജോസ് എന്നിവർ പറഞ്ഞു. വ്യാപാര മേഖലയിൽ തളർന്നുപോയ വ്യാപാരികളെ പുനരുജ്ജീവിപ്പിക്കുന്നതിനാവശ്യമായ പ്രത്യേക സാന്പത്തിക പാക്കേജും പ്ലാറ്റിനം ജൂബിലി വർഷത്തിൽ ഏർപ്പെടുത്തും. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്ക് അവാർഡുകളും നൽകും.