+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഞ്ഞ​നം​പാ​റ​യി​ല്‍ ര​ണ്ടു ലോ​റി​ക​ളും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് അപകടം

മ​ര​ത്താ​ക്ക​ര: ദേ​ശീ​യ​പാ​ത​യി​ലെ മ​ര​ത്താ​ക്ക​ര കു​ഞ്ഞ​നം​പാ​റ സി​ഗ്‌​ന​ലി​ല്‍ ര​ണ്ടു ലോ​റി​ക​ളും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍​ക്ക് പ​രിക്ക്. ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ ടെ​ന്പോ ഡ്രൈ​വ​
കു​ഞ്ഞ​നം​പാ​റ​യി​ല്‍ ര​ണ്ടു ലോ​റി​ക​ളും  പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് അപകടം
മ​ര​ത്താ​ക്ക​ര: ദേ​ശീ​യ​പാ​ത​യി​ലെ മ​ര​ത്താ​ക്ക​ര കു​ഞ്ഞ​നം​പാ​റ സി​ഗ്‌​ന​ലി​ല്‍ ര​ണ്ടു ലോ​റി​ക​ളും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍​ക്ക് പ​രിക്ക്. ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ ടെ​ന്പോ ഡ്രൈ​വ​ര്‍ സേ​ലം സ്വ​ദേ​ശി മു​ത്തു​സ്വാ​മി​യെ (68) ഒല്ലൂർ ആക്ട്സ് പ്രവർത്തകർ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇന്നലെ പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. സി​ഗ്ന​ലി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന പി​ക്ക​പ്പി​ന് പു​റ​കി​ല്‍ ഗ്യാ​സ് ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു ഇ​തി​നെ തു​ട​ര്‍​ന്ന് മു​മ്പി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് ഇ​ട​യി​ല്‍​പെ​ട്ട് പി​ക്ക​പ്പ് ഞെ​രി​ഞ്ഞ​മ​രു​ക​യാ​യി​രു​ന്നു. മ​ണ്ണു​ത്തി ഭാ​ഗ​ത്ത് നി​ന്നും എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.