തൃശൂർ: കേരള പോലീസ് അക്കാദമിയുടെ ഇരുപതാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി പരിശീലനാർഥികളെയും പരിശീലകരുൾപ്പെടെയുള്ള പോലീസ് സേനാംഗങ്ങലെയും അക്കാദമി റസിഡന്റ് അസോസിയേഷൻ അംഗങ്ങളെയും, മിനിസ്റ്റീരിയൽ ജീവനക്കാരെയും പങ്കെടുപ്പിച്ച് കലാ-കായിക മേളയും സംഘടിപ്പിച്ചു. വൈകീട്ട് നടന്ന സമ്മേളനം മുൻ ഡിജിപി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു.
അക്കാദമി ഡയറക്ടർ എഡിജിപി ഗോപേഷ് അഗർവാൾ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് ഡയറക്ടർമാരായ ആർ. സുനീഷ്കുമാർ, എം.എ. മനോജ്കുമാർ, എസ്. നജീബ്, ജോസി കത്തിലാങ്കൽ എന്നിവർ പങ്കെടുത്തു.2004 മേയ് 29ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് കേരള പോലീസ് അക്കാദമിയുടെ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.