തൃശൂർ: തൽക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി പെൻഷൻ ഫണ്ടുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ ഉത്തരവ് പൂർണമായി പിൻവലിക്കണമെന്ന് കെഎയു റിട്ടയേഡ് പ്രഫസേഴ്സ് ഫോറം സംസ്ഥാന സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരള കാർഷിക സർവകലാശാലയിലെ വിരമിച്ച അധ്യാപകർക്ക് അർഹമായ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് അവസാനിപ്പിക്കണമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. കേരള കാർഷിക സർവകലാശാല റിട്ടയേഡ് പ്രഫസേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.ടി.ഇ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.