കൊരട്ടി: ദേശീയപാത ചിറങ്ങര സിഗ്നൽ ജംഗ്ഷനിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ ആശങ്ക ഉയർത്തുന്നതായും ഇതിനു പരിഹാരം കാണാൻ നാഷണൽ ഹൈവേ അഥോറിറ്റിയും സർക്കാർ സംവിധാനങ്ങളും കൂടുതൽ ജാഗ്രത പുലർത്തണമെന്നും വൈഎംസിഎ കൊരട്ടി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
വിഷയത്തിൽ ക്രിയാത്മകമായി ഇടപ്പെട്ട് ശാശ്വത പരിഹാരം കാണേണ്ടവർ മൗനം തുടരുന്നതു മനുഷ്യ ജീവനോടുള്ള വെല്ലുവിളിയാണെന്നു യോഗം ആരോപിച്ചു.വൈഎംസിഎ മേഖല പ്രസിഡന്റ് സജി ജോർജ് വെളിയത്ത് അധ്യക്ഷനായി. ബാബു തെക്കൻ, ജേക്കബ് മാത്തൻ, ആന്റു പെരേപ്പാടൻ, ഡോ. ബിജു ലോന എന്നിവർ പ്രസംഗിച്ചു.