ഇരിങ്ങാലക്കുട: കാട്ടുപോത്ത് ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിട്ടും ഇവരുടെ വീടുകൾ സന്ദർശിക്കാനോ നടപടിയെടുക്കാനോ തയാറാകാത്ത വനം മന്ത്രി രാജിവയ്ക്കണമെന്ന് കർഷക കോണ്ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പ്രവീണ്സ് ഞാറ്റുവെട്ടി അധ്യക്ഷനായി.