ചാലക്കുടി: കെഎസ്ആർടിസി റോഡിൽ നിന്നും പുതിയ ഗ്രൗണ്ടിന്റെ ഭാഗത്തേയ്ക്കുള്ള റോഡിനെ പള്ളിത്തോടുവരെ ബന്ധിപ്പിക്കുന്നതിനു ഭൂമി സൗജന്യമായ് വിട്ടുനൽകാൻ സ്ഥലമുടമയുമായ് നടത്തിയ ചർച്ചയിൽ തീരുമാനമായി. മാർത്തോമ പള്ളി വരെയുള്ള നിലവിലുള്ള റോഡിനെ ആറു മീറ്റർ വീതിയിൽ പള്ളിത്തോടുമായ് ബന്ധിപ്പിക്കും.
നിലവിൽ ഗ്രൗണ്ടിനോടു ചേർന്നുള്ള തോട് വീതി കൂട്ടി നിർമിക്കും. ഇതോടൊപ്പം റോഡിന്റെ ഒന്നാംഘട്ടം നിർമാണം നടത്തും. നഗരസഭ ചെയർമാൻ എബി ജോർജിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, പാർലിമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോർജ് തോമാസ് , സൂസമ്മ ആന്റ ണി, ജിജി ജോൺസൻ, വാർഡ് കൗൺസിലർ നിത പോൾ, ജോജി കാട്ടാളൻ, സ്ഥലമുടമ ജോമോൻ മൂത്തേടൻ, അസി. എൻജിനീയർ അശോക്കുമാർ എന്നിവർ പങ്കെടുത്തു.