കൊരട്ടി: ചവളക്കാരൻ ഉൾപ്പെടെ ഒഇസി പരിഗണനാർഹതാ ലിസ്റ്റിൽ ഉൾപ്പെടുന്ന സമുദായങ്ങൾക്കുള്ള കുടിശിക ലഭ്യമാക്കാൻ അടുത്ത നിയമസഭാ സമ്മേളനത്തിൽ അടിയന്തര ഇടപെടലുകൾ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശ്രീരാമവിലാസം ചവളർ സൊസൈറ്റി കൊരട്ടി യൂണിയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് കെ.കെ. ഷാജു അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അശോകൻ ആമുഖ പ്രഭാഷണം നടത്തി.