ചാലക്കുടി: ക്രാക്ക്റ്റ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചാലക്കുടി സൗത്ത് മേഖലയിലെയും കെഎസ്ആർടിസി റോഡ്, കണ്ണമ്പുഴ മരത്തം പിള്ളി പ്രദേശങ്ങളിലേയും വെള്ളക്കെട്ടിനു പരിഹാരം ആവശ്യപ്പെട്ട് സൗത്ത് ജംഗ്ഷനിൽ ധർണ നടത്തി.
സൗത്ത് ജംഗ്ഷൻ, കെഎസ്ആർടിസിറോഡ്, അടിപ്പാത, പറക്കാട്ടിൽ കോളനി, ഹൗസിംഗ് ബോർഡ് കോളനി തുടങ്ങിയ പ്രദേശങ്ങൾ മഴ പെയ്താൽ വെള്ളക്കെട്ടിലാകുന്ന സാഹചര്യമാണു നിലനിൽക്കുന്നത്. ഈ അവസ്ഥയ്ക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ക്രാക്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ അധികൃതർക്കു പരാതി നല്കിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. പ്രസിഡന്റ് പോൾ പാറയിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ഡി. ദിനേശ്, കൗൺസിലർമാരായ വി.ജെ. ജോജി, ടി.ഡി. എലിസബത്ത്, കെ.എം. ഹരിനാരായണൻ, ബാ ബു പുത്തനങ്ങാടി, സാജൻ പടിക്കല, വിജയൻ മൂഴിക്കൽ, സിമി അനുപ് തുടങ്ങിയവർ പ്രസംഗിച്ചു.