തൃശൂർ: അതിരൂപത അഡ്വക്കേറ്റ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു. വികാരി ജനറാൾ മോണ്‍. ജോസ് വല്ലൂരാന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റായി അഡ്വ. അജി വർഗീസ്, വൈസ് പ്രസിഡന്റുമാരായി അഡ്വ. ടോജു നെല്ലിശേരി, അഡ്വ. ബിനിത ജോയ്, സെക്രട്ടറി അഡ്വ. ബൈജു എ. ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായി അഡ്വ. ജിനോ ജോസ്, അഡ്വ. സോണിയ സൈമണ്‍, ട്രഷറർ അഡ്വ. ജോമി ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു. ഡയറക്ടർ ഫാ. മാത്യു കുറ്റിക്കോട്ടയിൽ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.