ചേലക്കര: 2023- 2024 ആധ്യായന വർഷത്തെ തൃശൂർ ജില്ലാതല സ്കൂൾ പ്രവേശനോത്സവവും ചേലക്കര ജിഎൽപി സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനവും നാളെ ചേലക്കര ശ്രീമൂലം തിരുനാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ ചേലക്കരയിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10 ന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിക്കും. റവന്യൂ ഭവന നിർമാണ മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു എന്നിവർ വിശിഷ്ടാതിഥിയായും രമ്യ ഹരിദാസ് എംപി മുഖ്യാതിഥിയായും പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി.വല്ലഭൻ, ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.പത്മജ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. മായ, സ്കൂൾ പ്രധാന അധ്യാപിക കെ.കെ. സുമ, ഡെപ്യുട്ടി എച്ച്എം വി.എം. വാസുദേവൻ, ഗവ. എൽപി സ്കൂൾ എച്ച്എം ഇൻ ചാർജ് കെ.എം. സബിത, പി ടിഎ പ്രസിഡന്റ് പി.എം. സേതുമാധവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ പ്രവേശനോത്സവത്തിന്റെ പ്രചരണാർഥം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ചേലക്കര സെന്ററിലും നാലിന് ബസ് സ്റ്റാൻഡിലും അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്ത്വത്തിലുള്ള ഫ്ലാഷ് മോബും ഉണ്ടായിരിക്കും.