അന്തിക്കാട് : കിഴുപ്പിള്ളിക്കര മുനയത്ത് വീട്ടിൽ കയറി വാൾ കൊണ്ട് ഗ്രില്ലിൽ വെട്ടി വധഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പ്രദേശവാസിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട കിഴുപ്പിള്ളിക്കര ചേനോത്ത് വീട്ടിൽ ആദിഷ് (30) നെയാണ് എസ്എച്ച്ഒ പി.കെ. ദാസും സംഘവും പിടികൂടിയത്. സംഭവത്തിലെ പ്രധാനികളായ മൂന്നു പ്രതികൾ ഒളിവിലാണ്. കേസിലെ ഒന്നാം പ്രതി കരാഞ്ചിറ ചാഴുവീട്ടിൽ അസ്മിൻ (26), കണ്ടാലറിയാവുന്ന മറ്റു രണ്ടു പേർ എന്നിവരാണ് ഒളിവിൽ പോയത്. സ്ഥിരം കുറ്റവാളിയായ അസ്മിനെതിരെ 13 കേസുകൾ കാട്ടൂർ പോലീസ് സ്റ്റേഷനിലുണ്ട്. ഞായറാഴ്ച വൈകീട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. അസ്മിനെ മറ്റൊരു കേസിൽ കാട്ടൂർ പോലീസ് പിടികൂടിയത് ഒറ്റിയതാണെന്ന് ആരോപിച്ച് കിഴുപ്പിള്ളിക്കര സ്വദേശികളായ ഗോവിന്ദനെയും സജീഷിനെയും വീട്ടിലെത്തി ആക്രമിക്കാനായിരുന്നു നാൽവർ സംഘം എത്തിയത്.
വഴിയിൽ സജീഷിന്റെ വീട്ടിൽ കയറിയ സംഘം വീടിന്റെ ഗ്രില്ലിൽ വാളുകൊണ്ട് വെട്ടി വധഭീഷണി മുഴക്കിയതായാണ് പരാതി. ഗോവിന്ദനെ വീട്ടിലെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഇരു കൂട്ടരുടെയും പരാതിയിൽ നാലു പേർക്കെതിരെ വധശ്രമത്തിനും വധഭീഷണി മുഴക്കിയതിനും കേസെടുത്ത ു. ഒന്നാംപ്രതി അസ്മിനെ കുറിച്ച് വിവരം ലഭിക്കുന്നവർ 9497987140 എന്ന നന്പറിൽ അറിയിക്കണമെന്ന് എസ്എച്ച്ഒ പി.കെ. ദാസ് അറിയിച്ചു.