ഗുരുവായൂർ: വലിയ തോട്ടിൽ ശുചിമുറി മാലിന്യം തള്ളിയതു സിസിടിവി കാമറയിലൂടെ കണ്ടെത്തി. ലോറി പിടിച്ചെടുത്തു. വാഹന ഉടമയിൽ നിന്ന് പിഴയും ഈടാക്കി. മാലിന്യം കൊണ്ടുവന്ന ടാങ്കർ ലോറി ഉടമയ്ക്ക് നഗരസഭ ഒന്നര ലക്ഷം രൂപ പിഴയിട്ടു.
ചാവക്കാട് ഒരുമനയൂർ അന്പലത്ത് വീട്ടിൽ ഡാലിം ആണ് വാഹനത്തിന്റെ ഉടമ. കഴിഞ്ഞ 19 ന് ശ്രീകൃഷ്ണ സ്കൂളിനടുത്തുള്ള വലിയ തോട്ടിലാണ് ശുചിമുറി മാലിന്യം തള്ളിയത്. നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിസരത്തെ കാമറകൾ പരിശോധിച്ചപ്പോൾ ലോറിയിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്നതു കണ്ടെത്താനായി. വിവരം പോലീസിൽ അറിയിച്ചതോടെ വണ്ടി കൈയോടെ പിടികൂടുകയും ചെയ്തു.