ചാവക്കാട്: രണ്ടിടത്ത് ഇരുചക്ര വാഹന അപകടം; അഞ്ചുപേർക്കു പരിക്ക്. കടപ്പുറത്ത് സ്കൂട്ടറുകൾ ഇടിച്ചുണ്ടായ അപകടത്തിൽ മുനയ്ക്കകടവ് നജ്റിയ (34) യെ മൂതുവട്ടൂർ രാജ ആശുപത്രിയിലും ദേശീയപാത എടക്കഴിയൂർ കാജാ സെന്ററിൽ ബൈക്കിന് പിറകിൽ സ് കൂട്ടർ ഇടിച്ച് ബൈക്ക് യാത്രികരായ എടക്കര സ്വദേശി ഉത്തരപറന്പിൽ റഫീഖ് (38), മക്കളായ തൻഹ (8), അലീഡ(2), സ്കൂട്ടർ യാത്രികൻ എടക്കഴിയൂർ ചങ്ങനാശേരി ഷാഹുൽ ഹമീദ് (20)എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെയും വൈകീട്ടുമായിരുന്നു അപകടം.