പുന്നംപറന്പ്: ആചാര അനുഷ്ഠാനങ്ങൾ കൊണ്ടുപേരുകേട്ട മച്ചാട് മാമാങ്കത്തിൽ കരുമത്ര ദേശം ഉയരം വർധിപ്പിച്ചു പുതിയ കുതിരയെ നിർമിക്കുന്നതിനുള്ള ചുമതല ദേശത്തെ തച്ചനു കൈമാറി. അടുത്ത വർഷത്തെ മാമാങ്കത്തിനു കരുമത്ര ദേശം ഉയരംകൂട്ടിയ എഴുന്നള്ളിപ്പുകുതിരയുമായാണ് മച്ചാട് തിരുവാണിക്കാവിൽ എത്തുക. കുതിര ചട്ടകം, തല ഉൾപ്പടെയുള്ളവ നിർമിക്കുക തേക്കിൻ തടിയിലാണ്. രണ്ടു കുതിരകളിൽ എഴുന്നള്ളിപ്പു കുതിരയുടെ ഉയരമാണു വർധിപ്പിക്കുന്നത്.