ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോല വിഹാർ ഏരിയയിൽ താൽക്കാലിക (അഡ്ഹോക്) കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗം എൻ.സി. ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണ്‍വീനറായി പ്രദീപൻ കെ.സി, ജോയിന്റ് കണ്വീനർമാരായിസേവി പി.സി, സോയ് ജോർജ്ജ് എന്നിവരെയും അംഗങ്ങളായി പി.ഡി പൊന്നുസ്, ഫ്രാൻസിസ് ടി.എ, സി.ഐ ജോസഫ്, സന്തോഷ് പി.ആർ എന്നിവരെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
അഡീഷണൽ ജനറൽ സെക്രട്ടറി എ.മുരളിധരൻ, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ആർ.എം.എസ്. നായർ, ഡി.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
പി.എൻ.ഷാജി
ഡിഎംഎ ജസോല വിഹർ ഏരിയ: താൽക്കാലിക കമ്മറ്റി രൂപീകരിച്ചു
10:36 PM Mar 30, 2022 | Deepika.com