കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് തൃക്കാരിയൂർ തുളുശേരികവല ആറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ 80.20 ശതമാനം പോളിംഗ്. ഇന്നു രാവിലെ പത്തിന് നെല്ലിക്കുഴി പഞ്ചായത്ത് കാര്യാലത്തിൽ വോട്ടെണ്ണൽ നടക്കും.
ത്രികോണ മത്സരം നടന്ന വാർഡിൽ വിജയപ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർഥികളും. എൻഡിഎയുടെ ഉണ്ണികൃഷ്ണൻ മാങ്ങോട്, എൽഡിഎഫിൽ നിന്ന് അരുണ്‍ സി. ഗോവിന്ദ്, യുഡിഎഫിന്റെ വിജിത്ത് വിജയൻ എന്നിവരാണ് പാർട്ടി ചിഹ്നത്തിൽ ജനവിധി തേടിയത്. തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ, എൻഎസ്എസ് കരയോഗം എന്നിവിടങ്ങളിലെ ബൂത്തുകളിലായിരുന്നു വോട്ടെടുപ്പ്. ആകെയുള്ള 1743 വോട്ടിൽ 1398 വോട്ടും രേഖപ്പെടുത്തി. ദേവസ്വം ബോർഡ് സ്കൂൾ ബൂത്തിൽ 759 വോട്ടും എൻഎസ്എസ് കരയോഗം മന്ദിരത്തിൽ 639 വോട്ടുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വോട്ടിംഗ് മെഷീനുകൾ പഞ്ചായത്ത് സ്ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിക്ക് ഭൂരിപക്ഷം ഉള്ളത് കൊണ്ട് ഫലം ഭരണത്തെ ബാധിക്കില്ല.