മൂവാറ്റുപുഴ: സിപിഐ മുളവൂർ പള്ളിപ്പടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പായിപ്ര പഞ്ചായത്ത് അഞ്ചാം വാർഡിലെ മുളവൂർ പുളിക്കച്ചിറയ്ക്ക് സമീപമുള്ള മുളവൂർ കുടിവെള്ള പദ്ധതിയുടെ കിണറും പരിസരവും ശുചീകരിക്കുകയും കിണറിന് പുതിയ നെറ്റ് സ്ഥാപിക്കുകയും ചെയ്തു. സിപിഐ ലോക്കൽ കമ്മിറ്റിയംഗം എം.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കുഞ്ഞൂറാൻ മൂളാട്ട് അധ്യക്ഷത വഹിച്ചു.