മൂവാറ്റുപുഴ: സംവരണം സംരക്ഷിയ്ക്കുക സ്വകാര്യ മേഖലയിൽ സംവരണം നിയമം മൂലം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പികെഎസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേയ്ക്ക് മാർച്ചും ധർണയും നടത്തി.
പികെഎസ് സംസ്ഥാന ട്രഷറർ വി.ആർ. ശാലിനി സമരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.കെ. സന്തോഷ് അധ്യക്ഷതവഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, പികെഎസ് ഏരിയ സെക്രട്ടറി ടി. ശിവദാസ്, ജില്ല കമ്മിറ്റി അംഗം ഭവാനി ഉത്തരൻ, എൻ.എ. സാബു എന്നിവർ പ്രസംഗിച്ചു.