അരിന്പൂർ: പരയ്ക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മനക്കൊടി ശങ്കരയ്ക്കൽ വീട്ടിൽ പ്രദീഷിന്റെയും മായയുടെയും മകൻ അക്ഷയ്(13) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. മറ്റ് നാല് കൂട്ടുകാരോടൊപ്പം പരയ്ക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു.
നീന്തൽ വശമില്ലാത്ത അക്ഷയ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി മുങ്ങിയെടുത്ത് അക്ഷയിനെ ഉടൻ ഒളരിക്കര മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തിക്കാട് പോലിസ് മേൽനടപടികൾ സ്വീകരിച്ചു. അരിന്പൂർ എച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: അമൃത, അനിക. ഖത്തറിലുള്ള പിതാവ് പ്രദീഷ് എത്തിയതിനു ശേഷം ഇന്ന് മൃതദേഹം സംസ്കരിക്കും.