കൊച്ചി: ഇന്ത്യന്‍ ആര്‍മിയില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. മരടില്‍ താമസിക്കുന്ന കൊല്ലം ആണ്ടൂര്‍ സ്വദേശി സന്തോഷ് കുമാറി(48)നെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍, മലപ്പുറം സ്വദേശികളിൽനിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ഇയാള്‍ക്കെതിരേ വിവിധ ജില്ലകളിലായി സമാനമായ 37ഓളം കേസുകളും ചെക്ക് കേസുകള്‍ ഉള്‍പ്പെടെയുള്ള് മറ്റ് തട്ടിപ്പ് കേസുകളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതി സമാനമായ രീതിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.