കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ അധ്യയന വര്‍ഷം ഹരിത സമൃദ്ധം പദ്ധതിയുമായി ജില്ലാ ഭരണകൂടം. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ജൂണ്‍ ഒന്നു മുതല്‍ കാമ്പയിന് തുടക്കമാകും. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ടായിരിക്കും പ്രവേശനോത്സവം നടത്തുക.
പ്രവേശനോത്സവത്തിനോടനുബന്ധിച്ച് ജൂണ്‍ ഒന്നിന് വിദ്യാര്‍ഥികള്‍ക്ക് മാലിന്യ സംസ്കരണം, ലഹരി വിമുക്തം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാഴ് വസ്തുക്കള്‍ കൊണ്ടുള്ള പെന്‍സില്‍ ചെപ്പ് നിര്‍മാണം, രചനാമത്സരങ്ങള്‍, തൈകളുടെ വിതരണം, പച്ചത്തുരുത്തുകളുടെ നിര്‍മാണം എന്നിവ വിദ്യാലയങ്ങളില്‍ നടക്കും.വിദ്യാര്‍ഥികളെയും അധ്യാപകരെയും അനധ്യാപകരെയും പങ്കെടുപ്പിച്ച് ക്ലീന്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കും.
കാമ്പയിനിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. മാലിന്യ പരിപാലനത്തിലെ മികവ് വിലയിരുത്തി തെരഞ്ഞെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ട്രോഫി നല്‍കാനും യോഗത്തില്‍ തീരുമാനമായി.