കാക്കനാട് : കാക്കനാട് ബസുകൾ തമ്മിൽ കുട്ടിയിടിച്ച് 16പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. കാക്കനാട് അമ്പാടിമൂല ജംഗ്ഷന് സമീപമാണ് ബസുകൾ കൂട്ടിയിടിച്ചത്. ഇതോടെ പിന്നാലെ വന്ന ബസ് ട്രാൻ സ്ഫോർമറിലും ഇടിച്ച് അപകടമുണ്ടായി.
കാക്കനാടുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന മുവാറ്റുപുഴ-കാക്കനാട്-എറണാകുളം റൂട്ടിലോടുന്ന ഗുരുദേവ് ബസിന് പിന്നിൽ തൃപ്പുണിത്തുറയിൽ നിന്നും കാക്കനാട് വഴി എറണാകുളത്തേക്ക് പോകുന്ന ഗുരുകൃപ ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇതോടെ പിന്നിൽ വന്ന നന്ദനം ബസ് നിയന്ത്രണംവിട്ട് സമീപത്തെ ട്രാൻസ്ഫോർമറും ഇടിച്ച് തകർത്തു. പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. നാലുപേർ കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.
കാക്കനാട് സ്വദേശി എസ്. വിനോദ് (33) നെയ്യാറ്റിൻകര സ്വദേശിനി കൃഷ്ണപ്രിയ (21), ഇടപ്പള്ളി സ്വദേശി ജൽസൺ ജോസഫ് (27) പാലാരിവട്ടം സ്വദേശിനി ലിതിയ (22),തൃക്കാക്കര സ്വദേശിനി ആമിനു ഷെരീഫ്(23) കൊച്ചി സ്വദേശിനി അമൃത (29) കാക്കനാട് സ്വദേശി ജെബിസ് (30) കാക്കനാട് സ്വദേശി സുനിൽ ഗൗഡ് (50) നോർത്ത് പറവൂർ സ്വദേശി ജോയൽ ദേവസ്യ ജോസഫ് (26) ആലുവ അശോകപുരം സ്വദേശി റോഷിൻ (24),ആലുവ സ്വദേശി സബിൻ (33) തൃപ്പുണിത്തുറ സ്വദേശിനി രശ്മി കൃഷ്ണ (33) എന്നിവരെ സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.